മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു
കൊച്ചി: നാഷണല്‍ ആയുഷ് മിഷന്റെ ആഭിമുഖ്യത്തില്‍ പട്ടിക ജാതി കോളനിവാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹരികിരണം പദ്ധതിയുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, പട്ടിക ജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ 16,17 തിയതികളിലായാണു പദ്ധതി നടപ്പാക്കുന്നത്. ഹോമിയോപ്പതി, ഐ.എസ്.എം, എന്‍.എച്ച്.എം വകുപ്പുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്യാംപ്.
വിളര്‍ച്ച, വന്ധ്യതാ നിവാരണം, ജീവിത ശൈലിരോഗ നിവാരണം, ലഹരി വിമുക്തം, വയോജന വിഭാഗങ്ങളിലാണു ചികിത്സ ലഭ്യമാക്കുന്നത്.
16ന് തൃപ്പൂണിത്തുറയിലെ മോനിപ്പിള്ളി സരസ്വതി വിലാസം എല്‍.പി സ്കൂളിലും, 17ന് കദളിക്കാട് മണിയന്തടം കോളനിയിലെ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലുമാണ് ക്യാംപ് നടക്കുന്നത്.
രാവിലെ എട്ടിന് ക്യാംപ് ആരംഭിക്കും. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് എം.എല്‍.എ, കദളിക്കാട് എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.എസ് റസിയ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.എസ് രാമചന്ദ്രന്, ഡോ. മീനാ റാണി, ഡോ. ശക്തികുമാര്‍ പൈ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."