HOME
DETAILS
MAL
കടബാധ്യതയും ജപ്തി ഭീഷണിയും: കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി
backup
June 12 2020 | 01:06 AM
കൊല്ലം: കടബാധ്യതയും ജപ്തി ഭീഷണിയും മൂലം കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നല്ലില നിര്‍മല മാതാ കാഷ്യൂ ഫാക്ടറി ഉടമ ചരുവിള പുത്തന്‍വീട്ടില്‍ (പണ്ടാരവിള) സൈമണ്‍ മത്തായി(40)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പാക്കിങ് സെന്ററില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സൈമണും പിതാവ് മത്തായിയുമാണ് കശുവണ്ടി ഫാക്ടറി നടത്തിവന്നത്. വിദേശ രാജ്യങ്ങളില്‍നിന്നു കശുവണ്ടി ഇറക്കുമതി ചെയ്തിരുന്നു. സാമ്പത്തിക നഷ്ടം മൂലം 2015ല്‍ ഫാക്ടറി അടച്ചുപൂട്ടി. ആ സമയത്ത് നാല് കോടി രൂപയുടെ കടബാധ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കടബാധ്യതകള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ല. ബാങ്കില്‍നിന്ന് ജപ്തി നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ സൈമണ്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
ഭാര്യ: ആശ. മക്കള്‍: സഞ്ജന, ആല്വിന്( വിദ്യാര്‍ഥികള്‍). അസ്വഭാവിക മരണത്തിനു കണ്ണനല്ലൂര്‍ പൊലിസ് കേസെടുത്തു. മൃതദേഹം സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."