HOME
DETAILS
MAL
നിയമലംഘകര്‍ക്ക് മുന്നറിയിപ്പ് ലോക്ക്ഡൗണ്‍ നീട്ടുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
backup
June 12 2020 | 02:06 AM
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കു കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നു പറഞ്ഞ അദ്ദേഹം, അല്ലാത്തപക്ഷം കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നിലവിലെ ഇളവുകള്‍ തിരിച്ചടിക്കുമെന്നു കണ്ടാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടിവരും. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 94,000 പിന്നിട്ടിട്ടുണ്ട്. 3,450ഓളം പേര്‍ മരിച്ചിട്ടുണ്ട്. നാല്‍പത്തിഅയ്യായിരത്തോളം പേര്‍ രോഗമുക്തരായിട്ടുമുണ്ട്. കൊവിഡ് ഉത്ഭവിച്ച ചൈനയേക്കാള്‍ കൊവിഡ് രോഗികളുണ്ട് ഇപ്പോള്‍ മഹാരാഷ്ട്രയില്‍. മുംബൈയില്‍ മാത്രം അന്‍പത്തിരണ്ടായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രാജ്യത്ത് വന്‍തോതില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഇവിടെയൊന്നും രോഗത്തിന്റെ സാമൂഹിക വ്യാപനം ഇല്ലെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കുന്നത്.
നിലവിലെ രീതിയില്‍ പോയാല്‍ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5.5 ലക്ഷം പിന്നിടുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."