കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കു ദുരിതം
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വലയുന്നു. എ ക്ലാസ് പദവിയുള്ള ഈ റെയില്‍വേ സ്റ്റേഷനെ പ്രതിദിനം ആശ്രയിക്കുന്നത് ആയിരങ്ങളാണ്. എന്നാല്‍ സ്റ്റേഷനില്‍ ടിക്കറ്റ് നല്കാന് ഒരു കൗണ്ടര്‍ മാത്രമാണ് നിലവിലുള്ളത്.
അതേ സമയം സ്റ്റേഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിക്കറ്റ് മെഷിന് കേടായിട്ട് ദിവസങ്ങളായെങ്കിലും ഇതു നന്നാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സ്റ്റേഷനില്‍ ഉണ്ടാകുന്ന കനത്ത തിരക്കിന് ഓട്ടോമാറ്റിക് ടിക്കറ്റ് മെഷിന് കാരണം ഒരു പരിധിവരെയെങ്കിലും പരിഹാരമുണ്ടായിരുന്നു. സ്റ്റേഷനില്‍ മറ്റൊരു ടിക്കറ്റ് മെഷിന് ഉണ്ടെങ്കിലും ഈ മെഷിന് സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ഒട്ടനവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ സ്റ്റേഷന് വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."