വാടക നല്‍കാതെ കബളിപ്പിക്കുന്നതായി പരാതി
പനമരം: കളിവയലിലെ ആയൂര്‍വേദ ചികിത്സാ കേന്ദ്ര നടത്തിപ്പുകാര്‍ കെട്ടിട ഉടമക്ക് വാടക കൊടുക്കാതെ കബളിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. 2016 ഓഗസ്റ്റ് മാസം മുതലാണ് കൂളിവയലിലെ പി.കെ ക്വാര്‍ട്ടേഴ്‌സ് പഴശ്ശി ആയുര്‍വേദ ചികിത്സാ റിസേര്‍ച്ച് സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 35000 രൂപയാണ് മാസവാടക നിശ്ചയിച്ചിരുന്നത്. 3.5 ലക്ഷത്തോളം രൂപയാണ് നിലവില്‍ വാടകയിനത്തില്‍ കെട്ടിട ഉടമക്ക് ലഭിക്കാനുള്ളത്. കെട്ടിട ഉടമയായ ഗഫൂര്‍ പിലാകണ്ടി വിദേശത്തായതിനാല്‍ ബന്ധുവായ ഹംസയാണ് വാടക പിരിക്കുന്നത്. എന്നാല്‍ ഇതുവരെ ചികിത്സാ കേന്ദ്രം നടത്തിപ്പുകാര്‍ വാടക നല്‍കിയിരുന്നില്ല. ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ മോഹന്‍ കുമാറും ജില്ലയിലെ റവന്യൂ വകുപ്പിലെ ഒരു
ഉയര്‍ന്ന ഉദ്യോഗസ്ഥയുമാണ് കെട്ടിട ഉടമക്ക് ലക്ഷങ്ങള്‍ നല്‍കാനുള്ളത്. ഇതിനെതിരേ പനമരം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഹന്‍ കുമാര്‍ യഥാര്‍ത്ഥ ആയുര്‍വേദ ഡോക്ടല്ലെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മൂസ കൂളിവയല്‍, ബാല സുബ്രഹ്മണ്യന്‍, ഹംസ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."