ഐ.എസ് ഭീകരതക്കും ഏക സിവില്‍ കോഡിനുമെതിരേ രംഗത്തിറങ്ങും: ഖാസി ഫോറം
തിരുവനന്തപുരം: ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കും ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനുമെതിരേ ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങാന്‍ കേരളാ ഖത്തീബ്സ് ആന്റ് ഖാസി ഫോറം
സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തമ്പാനൂര്‍ ഹൈലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ഉദ്ഘാടനം ചെയ്തു. വി.എം.ഫത്തഹുദ്ദീന്‍ റഷാദി, ഖാസി എ.ആബിദ് മൗലവി,കുറ്റിച്ചല്‍ ഹസന് ബസരി മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍,എം.അന്‍വര്‍ ബാഖവി, കടുവയില്‍ ഷാജഹാന് മൗലവി,പി.എം.അബ്ദുല്‍ ജലീല്‍ മൗലവി, എം.മീരാന്‍ ബാഖവി, പാലുവള്ളി അബ്ദുല്‍ ഹമീദ് മൗലവി,മന്സുറുദ്ദീന് റഷാദി, മൗലവി നവാസ് മന്നാനി,ഹാഫിസ് സുലൈമാന്‍ മൗലവി,ഹാഫിസ് റഫീഖ് അഹമ്മദ് മൗലവി, ദാക്കിര്‍ ഹുസൈന് അല്‍കൗസരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."