മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
പയ്യന്നൂര്‍ റേഞ്ചിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.വി രാമചന്ദ്രനെയാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്തു ജീവനക്കാര്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ഇത്തരം മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളോ ചിത്രങ്ങളോ പോസ്റ്റു ചെയ്യാനോ ഷെയര്‍ ചെയ്യാനോ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.
ഇത് അവഗണിച്ചു ടി.വി രാമചന്ദ്രന് കഴിഞ്ഞ കുറച്ചു നാളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വന്നിരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എക്സൈസ് കമ്മിഷണര്‍ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. മേലില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്ന് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."