HOME
DETAILS
MAL
ഇലക്‌ട്രോണിക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം: കെ.യു.ഡബ്ല്യു.ജെ സ്വാഗതം ചെയ്തു
backup
April 19 2017 | 00:04 AM
തിരുവനന്തപുരം: ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മേഖലയിലെ മാധ്യമപ്രവര്‍ത്തകരെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയുടെ പ്രഖ്യാപനത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സ്വാഗതം ചെയ്തു. ഈ വിഷയത്തില്‍ യൂനിയന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയാണ്. നേരത്തെ ദത്താത്രേയ, വെങ്കയ്യ നായിഡു തുടങ്ങിയ മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം പാര്‍ലമെന്റ് മാര്‍ച്ചും നടത്തി. ലോക്‌സഭയില്‍ കെ.വി തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍, എ. സമ്പത്ത് എന്നിവര്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് കേന്ദ്ര മന്ത്രിയുടെ അനുകൂല പ്രതികരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."