ദിശാബോര്‍ഡുകളെ ആശ്രയിച്ചാല്‍ വഴിതെറ്റും
വടക്കാഞ്ചേരി: കോടികളുടെ വികസന മുന്നേറ്റം നടന്നുവെന്ന് ഭരണകൂടം അവകാശപ്പെടുന്ന മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് കാംപസില്‍ ദിശാബോര്‍ഡുകള്‍ കാളവണ്ടി യുഗത്തിലേത് തന്നെ. ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തെ പതിനെട്ടോളം ബോര്‍ഡുകളെല്ലാം തുരുമ്പെടുത്ത് ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. മോര്‍ച്ചറി ഭാഗത്തേക്കുള്ള റോഡരികില്‍ തുരുമ്പെടുത്തു വീഴാറായ ഇരുമ്പില്‍ തീര്‍ത്ത മുന്നറിയിപ്പ് ബോര്‍ഡിലും വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ഭീമന്‍ ദിശാബോര്‍ഡുകളിലും എന്താണ് എഴുതിയതെന്ന് അധികൃതര്‍ക്ക് പോലും അറിയാത്ത സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേര്‍ എത്തി ചേരുന്ന ആതുരാലയമാണ് മെഡിക്കല്‍ കോളജ്.
അതുകൊണ്ടുതന്നെ ആധുനിക കാലഘട്ടത്തിന് യോജിയ്ക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
ചിലയിടത്ത് പുതിയവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ തുരുമ്പന്‍ ബോര്‍ഡുകള്‍ തൊട്ടടുത്തു തന്നെ മൂകസാക്ഷികളായി തുടരുകയാണ്. ചിലത് ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. തുരുമ്പ് ബോര്‍ഡുകള്‍ ഒടിഞ്ഞു വീണു കിടക്കുന്ന കാഴ്ചയും അധികൃതരുടെ അനാസ്ഥയുടെ പ്രതീകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."