മലബാറിന്റെ ശേഷിക്കനുസരിച്ച് കായികരംഗം കുതിക്കും: വി.സി
കണ്ണൂര്‍: മലബാറിന്റെ ശേഷിക്കനുസരിച്ച് കണ്ണൂര്‍ സര്‍വകലാശാല കായികരംഗം കുതിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. സര്‍വകലാശാല സ്‌പോര്‍ട്‌സ് മെറിറ്റ് അവാര്‍ഡുകളും ജിമ്മി ജോര്‍ജ് സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു സംസാരിക്കുകയായിരുന്നു വി.സി. അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ട്രാക്കുകളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും. കളരിപയറ്റ് പഠനത്തിനായി പുതിയ കോഴ്‌സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 17ാമത് ജിമ്മി ജോര്‍ജ് സ്മാരക എവര്‍റോളിങ് ട്രോഫിയും മികച്ച ഫുട്‌ബോള്‍ ടീമിനുള്ള പ്രഥമ പി.പി ലക്ഷ്മണന്‍ സ്മാരക എന്‍ഡോവ്‌മെന്റും കായികരംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച കോളജിനുള്ള 50,000 രൂപയുടെ കാഷ് അവാര്‍ഡും കണ്ണൂര്‍ ശ്രീനാരായണ കോളജ് കരസ്ഥമാക്കി. മികച്ച കായിക പ്രകടനം കാഴ്ചവച്ച കോളജിന് വ്യക്തിഗത കാഷ് പ്രൈസുകള്‍ക്ക് പുറമേ രണ്ടും മൂന്നും സ്ഥാനം ലഭിച്ച ഗവ. ബ്രണന്‍, പയ്യന്നൂര്‍ കോളജുകള്‍ക്ക് യഥാക്രമം 30,000, 20,000 രൂപയുടെ കാഷ് അവാര്‍ഡുകളും സമ്മാനിച്ചു. പുരുഷ, വനിതാ വിഭാഗം ചാംപ്യന്മാര്‍ക്കുള്ള പുരസ്‌കാരവും എസ്.എന്‍ കോളജ് കരസ്ഥമാക്കി. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. പി.ടി രവീന്ദ്രന്‍ അധ്യക്ഷനായി. ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഒ.കെ വിനീഷ്, ഡോ. കെ. അജയകുമാര്‍, ഡോ. പി.ടി ജോസഫ്, ഡോ. ശിവദാസന്‍ തിരുമംഗലത്ത്, ഡോ. ബീന, സി.പി ഷിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."