ആരോപണങ്ങള്‍ വാസ്തവ വിരുദ്ധം: എ. വിധുബാല
നിലേശ്വരം: കിണാവൂര്‍ കണ്ണംകുന്ന് ക്ഷേത്രത്തിനു സമീപമുള്ളവയലില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച 'മഴപ്പൊലിമ' മഹോത്സവം പുതുതലമുറയെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച പരിപാടിയാണെന്നും ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല പറഞ്ഞു.
കര്‍ഷകര്‍ക്ക് ആവശ്യമായ നെല്‍വിത്തുകള്‍, വളങ്ങള്‍, ട്രാക്ടര്‍, ടില്ലര്‍, കൊയ്ത്തുയന്ത്രങ്ങള്‍, മെതിയന്ത്രങ്ങള്‍ എന്നിവ കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി സമീപകാലത്തായി അനുവദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മഴപ്പൊലിമയില്‍ ദൂരദിക്കുകളില്‍ നിന്നു കര്‍ഷകരെ ഭക്ഷണവും പണവും നല്‍കി പ്രത്യേക വാഹനത്തില്‍ കണ്ണംകുന്ന് വയലിലെത്തിച്ചുവെന്ന ആരോപണവും ജെ.ആര്‍.ജി മുഖാന്തിരം കുടുംബശ്രീ നാട്ടുകാരില്‍ നിന്നു വലിയ തോതില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണവും അവര്‍ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."