HOME
DETAILS
MAL
ശമ്പളം: തൊഴിലാളിയും തൊഴിലുടമയും സമവായത്തിലെത്തണമെന്ന് സുപ്രിംകോടതി
backup
June 13 2020 | 04:06 AM
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത കമ്പനികള്‍ക്കെതിരേ ജൂലൈ അവസാനം വരെ നടപടിയെടുക്കരുതെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി.
ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തൊഴിലാളികളും കമ്പനിയുടമകളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്.കെ കൗള്‍, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല വിധിയില്‍ നിര്‍ദേശിച്ചു. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. തൊഴിലാളികളുടെയും അതോടൊപ്പം തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടാതെയുള്ള തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചര്‍ച്ചയില്‍ തീരുമാനമാകുന്നില്ലെങ്കില്‍ അതത് പ്രദേശത്തെ ലേബര്‍ കോടതികളെ സമീപിക്കാം. ചര്‍ച്ച നടക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ ജോലിക്കെത്തണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."