ബി.ജെ.പിയോട് രാജസ്ഥാന്‍ കോണ്‍ഗ്രസ് 'മധ്യപ്രദേശിലെ കളി നടക്കില്ല!'
ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടതുപോലെ രാജസ്ഥാനിലും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയോട്, ആ ഉദ്ദേശം നടക്കില്ലെന്ന് കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റും ഇക്കാര്യത്തില്‍ ഇന്നലെയും പ്രതികരണവുമായി രംഗത്തെത്തി.
ജനാധിപത്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ പണം നല്‍കി വരുതിയിലാക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും ആരോപിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട്, എവിടെനിന്നാണ് ഇത്രയും പണം ബി.ജെ.പി ഉണ്ടാക്കുന്നതെന്നും ചോദിച്ചു. സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പിക്കാകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച രണ്ടു സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്നും പറഞ്ഞു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മലയാളിയുമായ കെ.സി വേണുഗോപാല്‍, നീരജ് ഡാങ്കി എന്നിവരാണ് രാജസ്ഥാനില്‍നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കുന്നത്. ഇവര്‍ രണ്ടുപേരും ജയിക്കുമെന്നും ബി.ജെ.പിയുടെ കളി നടക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാവശ്യമായ അംഗബലം തങ്ങള്‍ക്കുണ്ടെന്നും ബി.ജെ.പിക്ക് അതില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ നാലുപേര്‍ പങ്കെടുത്തില്ലെന്നു വിവരമുണ്ടായിരുന്നെങ്കിലും, ഇവര്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതായാണ് വിവരം. ഗുജറാത്തിനു പിന്നാലെ രാജസ്ഥാനിലെയും കോണ്‍ഗ്രസ് എം.എല്‍.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."