ഏഴുവയസുകാരന് ക്രൂര മര്‍ദനം: കുട്ടിയുടെ തലച്ചോര്‍ പുറത്തുചാടി: രണ്ടാനച്ഛനാണെന്നു സംശയം
തൊടുപുഴ: ഏഴ് വയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരമറിയുന്നത്. സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.
ഇതു വിശ്വാസയോഗ്യമായി തോന്നാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയാണ് കുട്ടി.
കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായാണ് കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ഇളയകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലാണ് പൊലീസ്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ മാതാവ് വിവാഹം കഴിക്കുകയായിരുന്നു.
ഇയാള്‍ ലഹരിക്കടിമയാണെന്നും സംശയമുണ്ട്. കുട്ടിയെ മര്‍ദിച്ചത് രണ്ടാനച്ഛനാണെന്നു തന്നെയാണ് സംശയിക്കുന്നത്. ഇയാളുടെ കുട്ടികളുടെ അമ്മയും പൊലീസ് നിരീക്ഷണത്തിലാണ്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംഭവത്തില്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ മൂന്നര വയസ്സുള്ള ഇളയകുട്ടിയ്ക്കും മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."