മദ്‌റസകളില്‍ പാദവാര്‍ഷിക പരീക്ഷ ഓണ്‍ലൈനില്‍: മദ്‌റസാ അധ്യാപകര്‍ക്ക് പൂര്‍ണശമ്പളം നല്‍കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതിന് അനുബന്ധമായി ഇത്തവണ പാദവാര്‍ഷിക പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ മദ്‌റസാ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും നവമാധ്യമങ്ങളുടെ സഹായത്തോടെ പാഠ്യവിഷയങ്ങളില്‍ ഒപ്പമെത്തിക്കാന്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തണമെന്നും, എല്ലാ കുട്ടികള്‍ക്കും നമ്മുടെ സേവനം ലഭിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ,ഹോം വര്‍ക്കുകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കാനും, മനഃപാഠമാക്കേണ്ടവ കുട്ടികള്‍ പഠിച്ചു എന്ന് ഉറപ്പുവരുത്താനും മദ്‌റസാ അധ്യാപകര്‍ ശ്രദ്ധിക്കണം. ഇത്യാദി പ്രവര്‍ത്തനങ്ങളില്‍ നിരതരാകുന്ന ഉസ്താദുമാര്‍ക്ക് മാനേജ്‌മെന്റ് ഭാരവാഹികള്‍ പൂര്‍ണമായ ശമ്പളം നല്‍കണമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിങ് പ്രസിഡണ്ട് കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.പി. അലി ഫൈസി കാസര്‍കോഡ്, അബ്ദുസ്വമദ് മുട്ടം, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം. ഇല്യാസ് ഫൈസി, ശാജഹാന്‍ അമാനി കൊല്ലം, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."