ഫയല്‍ കാണാനില്ല: കാര്‍ഷിക നാശം സംഭവിച്ചവര്‍ക്ക് ആനുകൂല്യവുമില്ല
ചേലക്കര : നാലു വര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ കാര്‍ഷിക നാശം സംഭവിച്ച തിരുവില്വാമല കണിയാര്‍കോട് മേഖലയിലെ കര്‍ഷകര്‍ക്ക് അധികൃത അനാസ്ഥയില്‍ നീതി നിഷേധം .
5000 രൂപ മുതല്‍ 50000 രൂപ വരെയാണു ഉദ്യോഗസ്ഥ പരിശോധനക്കു ശേഷം നഷ്ടപരിഹാരമായി നല്‍കുമെന്ന് കൃഷി വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ 2014 ജൂണില്‍ നടന്ന കെടുതിയുടെ സഹായം അന്വേഷിച്ചെത്തുന്നവര്‍ക്ക് മുന്നില്‍ കൈ മലര്‍ത്തുകയാണ് ഉദ്യോഗസ്ഥര്‍. പഠനം നടത്തി തയ്യാറാക്കിയ ഫയല്‍ പോലും കാണാനില്ലത്രെ. ഇതോടെ കര്‍ഷക പ്രതിഷേധവും കനക്കുകയാണ്.
ഭൂരിഭാഗം കര്‍ഷകരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമൊക്കെ വായ്പയെടുത്താണ് കൃഷി ഇറക്കിയിരുന്നത്. കാര്‍ഷിക നാശം ഇവരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്തിരുന്നു.
സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ചെറിയ ആശ്വാസം ഇവര്‍ക്ക് ദുരിതം കുറക്കുന്നതിനു വഴിവെയ്ക്കുമെന്ന പ്രതീക്ഷയും ശക്തമായിരുന്നു. അതിനിടയിലാണ് ഈ കൊടിയ അനാസ്ഥ ഇതിനെതിരെ കര്‍ഷകര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷക സമൂഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."