മെയ് മുതല്‍ മന്ത്രി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുണ്ടാവില്ല, പ്രധാനമന്ത്രിയും ഒഴിവാക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം എല്ലാ മന്ത്രിമാരുടെ വാഹനങ്ങളിലെയും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ തീരുമാനം. മെയ് ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രിമാര്‍, ജഡ്ജിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അവരുടെ കാറില്‍ ചുവന്ന ഫഌഷ് ലൈറ്റ് ഉപയോഗിക്കാനാവില്ല.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് നീല ലൈറ്റ് അനുവദിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് സാധാരണക്കാരുടെ സര്‍ക്കാരാണെന്നും ബീക്കണ്‍ ലൈറ്റിന്റെയും സൈറണിന്റെയും വി.ഐ.പി സംസ്‌കാരം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഐ.പികള്‍ക്ക് വഴിനല്‍കാനായി ഡല്‍ഹിയില്‍ റോഡ് ബ്ലോക്കാക്കിയതിനെത്തുടര്‍ന്ന് അത്യാഹിത നിലയിലുള്ള കുട്ടി ആംബുലന്‍സില്‍ കാത്തിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നതിനെപ്പറ്റിയും സാധാരണ ട്രാഫിക്കില്‍ വി.ഐ.പികള്‍ സഞ്ചരിക്കുന്നതിനെപ്പറ്റിയും പഠിക്കാന്‍ ആവശ്യപ്പെട്ടത്.
2013 ല്‍ ഇതുസംബന്ധിച്ച് കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. ഭരണഘടനാ അധികൃതരല്ലാത്തവര്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്നായിരുന്നു കോടതി വിധി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീക്കള്‍ ലൈറ്റ് ഈയിടെ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."