HOME
DETAILS
MAL
സോമില്‍ തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും
backup
July 04 2018 | 09:07 AM
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തിന് ഓള് കേരള സോമില്‍ തൊഴിലാളി അസോസിയേഷന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. മുല്ലക്കര രത്നാകരന് എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്യും.
എ.കെ.എസ്.എം.ടി.എ സംസ്ഥാന പ്രസിഡന്റ് മുരളി മുണ്ടക്കയം അധ്യക്ഷനാകും. സോമില്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, തൊഴിലാളികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, ദിവസ വേതനത്തിന് അനുപാതമായി 27 ദിവസത്തെ ശമ്പളം ഓണത്തിന് ബോണസായി നല്‍കുക, തൊഴില്‍ശാലകളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."