HOME
DETAILS
MAL
ഇടയാറില്‍ യുവാക്കളുടെ കൂട്ടായ്മയില്‍ ജൈവപച്ചക്കറി വിളവെടുത്തു
backup
April 19 2017 | 18:04 PM
കൂത്താട്ടുകുളം : ഇടയാറിലെ യുവാക്കളുടെ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി കൃഷി വന്‍ വിജയത്തിലേക്ക്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ ഓലക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ പാടത്ത് ജൈവ പച്ചക്കറി കൃഷി നടത്തിയത്.പയര്‍, വെണ്ടാ, ചിര, വെള്ളരി, മുളക് തുടങ്ങി പത്തോളം ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം സി .പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിര്‍വഹിച്ചു ലോക്കല്‍ സെക്രട്ടറി എം.ആര് സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, പി.പി പ്രകാശ് , എം .ആര് ആദര്‍ശ്, ഫെബീഷ് ജോര്‍ജ്, മഹേഷ് ഗോപി,എന്‍ രഞ്ചിത്ത് പ്രിന്‍സ് ജോസഫ്, രഞ്ചു, അമല്‍ ശശി, ശ്രീജു കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."