ടെറാനെറ്റ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: കനേഡിയന്‍ മള്‍ട്ടി നാഷണല്‍ കമേഴ്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഫിനാഷ്യല്‍ സര്‍വിസ് കമ്പനിയായ ടെറാനെറ്റ് ടെക്‌നോളജീസ് ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വയര്‍ വികസന കേന്ദ്രം സ്ഥാപിച്ചു. കാനഡയ്ക്ക് പുറത്ത് ടെറാനെറ്റ് ആരംഭിക്കുന്ന ആദ്യത്തെ സോഫ്ട്‌വെയര്‍ വികസന സ്ഥാപനമാണിത്. കനേഡിയന്‍ കോണ്‍സില്‍ ജനറല്‍ നിക്കോള്‍ ജിറാര്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ചു.
ടെറാനെറ്റ് പ്രസിഡന്റും, ചീഫ് എക്‌സിക്യൂട്ടീവുമായ എല്‍ജിന്‍ ഫെയര്‍വല്‍ അധ്യക്ഷനായി. കനേഡിയന്‍ ട്രൈഡ് സെക്രട്ടറി എറിക് റോബിന്‍സണ്‍, രാഷ്ട്രീയ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ജേക് തോമസ്, കമ്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഫരീബ റവാനി, വൈസ് പ്രസിഡന്റുമാരായ ജോണ്‍ ഹെറാള്‍ഡ്, ടെനിയോ ഇവാന്‍ജലിസ്റ്റാ, ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലെ പമ്പാ കെട്ടിട സമുച്ചയത്തില്‍ 10,000 ചതുരഷ്ട്ര അടി സ്ഥലത്താണ് ടെറാസെര്‍വ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. 45 ജീവനക്കാരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം 150 ലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."