HOME
DETAILS

വിദ്യാര്‍ഥികളുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് നാട്

  
backup
July 13 2016 | 23:07 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa

കുറ്റ്യാടി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ വേര്‍പാട് നാടിന്റെ തേങ്ങലായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൊകേരിയിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന അയല്‍വാസികളും കൂട്ടുകാരുമായ ആദില്‍ ആര്‍. ചന്ദ്രന്‍ (10), അര്‍ച്ചിത്  (12) നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചത്. ഇന്നലെ രാവിലെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തീകരിച്ച ശേഷം പത്തോടെ ഇരുവരും പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.
മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ സ്‌കൂളും പരിസരവും ജനനിബിഡമായിരുന്നു. സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ മൃതദേഹങ്ങള്‍ കിടത്തിയതോടെ കണ്ടുനിന്നവരുടെ കണ്ണുകള്‍ കണ്ണീരണിഞ്ഞു. വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി നിരവധിയാളുകള്‍ മൃതദേഹങ്ങളില്‍ പുഷ്പചക്രമര്‍പ്പിച്ചു.
വട്ടോളി സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12ഓടെ ഇരുവരുടെയും വീടുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.കെ ലതിക, പി. മോഹനന്‍ മാസ്റ്റര്‍, വി.എം ചന്ദ്രന്‍, പി. അമ്മദ് മാസ്റ്റര്‍, സത്യന്‍ മൊകേരി, രാംദാസ് മണലേരി, കെ. സജിത്ത്, ഡി.വൈ.എസ്.പി ജയിസണ്‍ എബ്രഹാം, സി.ഐ  അജേഷ്, എസ്.ഐ സായുജ്കുമാര്‍ തുടങ്ങിയ നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. കുട്ടികളുടെ ദാരുണമരണത്തില്‍ അനുശോചിച്ച് കുന്നുമ്മല്‍ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. വട്ടോളിയിലും മൊകേരിയിലും ഉച്ചവരെ ഹര്‍ത്താലും ആചരിച്ചു.

ഡ്രൈവര്‍ റിമാന്‍ഡില്‍

വട്ടോളി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു പിഞ്ചുകുട്ടികളുടെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു. കളരികെട്ടിയ പറമ്പത്ത് അന്ത്രുവിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (18) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ടു പാതയോരത്തുകൂടെ നടന്നുപോവുകയായിരുന്ന മൊകേരി സ്വദേശികളായ അര്‍ച്ചിത്, ആദില്‍ ആര്‍. ചന്ദ്രന്‍ എന്നിവരെയാണ് അമിതവേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a minute ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  11 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  19 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  36 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago