ബാറിലെ കൊലപാതകം: പ്രതികളെ വെറുതെ വിട്ടു
ആലപ്പുഴ: ബാറില്‍ പാട്ടുപാടുന്നതിനെ ചൊല്ലി ഉണ്ടായ സംഘട്ടനത്തില്‍ മണല്‍വാരല്‍ തൊഴിലാളി കൊല്ലപ്പെട്ട കേസിലെ പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ടു.എഴുപുന്ന ആരാളില് മാധവന് (48) കൊല്ലപ്പെട്ട കേസിലെ പ്രതികളായ എരമല്ലൂര്‍ കൊല്ലം പറമ്പില്‍ സജി(43),എരമല്ലൂര്‍ കരിക്കത്തറ വീട്ടില്‍ സജീവന് (49) എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.എം ബാലചന്ദ്രന് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
എരമല്ലൂര്‍ മിഥില ബാറില്‍ 2009 ജനവരി 17നാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ പാട്ടുപാടുന്നതില്‍ മാധവന്റെ കൈ തട്ടി പ്രതി സജീവന്റെ ഗ്ലാസ്സിലെ മദ്യം നിലത്തുവീണു.
കരം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ വിരോധം വന്ന് പ്രതികള്‍ മാധവനെ മര്‍ദ്ദിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. രണ്ടു ദിവസം കഴിഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മാധവന് മരിച്ചപ്പോള്‍ അരൂര്‍ പൊലിസ് കൊലപാതക കേസ് ചാര്‍ജ്ജ് ചെയ്തു. ചേര്‍ത്തല ഡി.വൈ.എസ്.പി അന്വേഷിച്ച കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു.
7 രേഖകളും തെളിവാക്കി. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സുനില്‍ മഹേശ്വരന് പിള്ള,ആര്. രവികുമാര്‍, അഭിലാഷ് സോമന് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."