കെ.എം.സി.ടി ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു
മുക്കം: മാനസികമായി പീഡിപ്പിക്കുന്ന പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ മണാശ്ശേരി കെ.എം.സി.ടി ആര്‍ട്സ് കോളജില്‍ ഒരാഴ്ചയോളമായി നടന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധ്യക്ഷതയില്‍ മുക്കം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രന്, പ്രിന്‍സിപ്പല്‍, മാനേജ്മെന്റ് പ്രതിനിധികള്‍, എം.എസ്.എഫ്, എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കുവാന്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിക്കുവാന്‍ യോഗം തീരുമാനിച്ചു. കമ്മിഷന് തയ്യാറാക്കി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.
എം.എസ്.എഫിനെ പ്രതിനിധീകരിച്ച് ശമീര്‍ പാഴൂര്‍, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷാജു റഹ് മാന്‍, ബാസില്‍ പൂളപൊയില്‍, മുക്കം നഗരസഭ ഭാരവാഹികളായ സിറാജ്, ഷറഫു, മിഥ്ലാജ്, മുന്തസിര് തുടങ്ങിയവരും എസ്.എഫ്.ഐയെ പ്രതിനിധീകരിച്ച് ഏരിയ സെക്രട്ടറി ജോസഫ് വി. സോജന്, പ്രസിഡന്റ് റാഷിദ് നീലേശ്വരം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം റനില്‍ രാജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."