അവസാന നാലില്‍ ആര്?
മോസ്കോ: 2018 ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുംതോറും റഷ്യയില്‍ പുതിയ ചാംപ്യന്മാരുടെ പിറവിക്ക് സാധ്യതകള്‍ ഏറെയാണ്.
അട്ടിമറികള്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കരുത്തന്മാരെ ചവിട്ടി പുറത്താക്കി അവസാന എട്ടില്‍ കടന്നവര്‍ ചില്ലറക്കാരല്ല. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചം. അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും മടക്കം ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പക്ഷേ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് എന്തും സംഭവിക്കുന്ന ഫുട്ബോളില്‍ ഇത് സ്വാഭാവികമാണ്.
ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ 4-3ന് കീഴടക്കിയാണ് ഫ്രാന്‍സ് അവസാന എട്ടില്‍ കടന്നുകൂടിയത്. ശേഷം പോര്‍ച്ചുഗലിനെ 1-2ന് പരാജയപ്പെടുത്തി ഉറുഗ്വെയും സ്പെയിനിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റഷ്യയും ക്വാര്‍ട്ടറിലെത്തി.
ബ്രസീലും ഇംഗ്ലണ്ടും ഫ്രാന്‍സും ബെല്‍ജിയവുമാണ് ക്വാര്‍ട്ടറിലെത്തിയ കരുത്തന്മാര്. റഷ്യ, ക്രൊയേഷ്യ, സ്വീഡന്, ഉറുഗ്വെ എന്നിവരാണ് അവസാന എട്ടിലെത്തിയ മറ്റു ടീമുകള്‍. സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും.
ആദ്യ മത്സരത്തില്‍ ഉറുഗ്വെ ഫ്രാന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബ്രസീലും ബെല്‍ജിയവുമാണ് ഏറ്റുമുട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."