HOME
DETAILS
MAL
അനുമതി ലഭിച്ചാല്‍ ഉടന്‍ സര്‍വിസെന്ന്
backup
July 04 2018 | 19:07 PM
കൊണ്ടോട്ടി: ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്താന്‍ കാലതാമസമുണ്ടാകില്ലെന്ന് സഊദി എയര്‍ലൈന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആഴ്ചയില്‍ മുഴുവന്‍ ദിവസവും സര്‍വിസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
കോഡ് ഇ യിലെ ബി 777-200 ഇ.ആര്‍, എ 330-300 വിമാനങ്ങള്‍ ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്തുന്നതിനായിരുന്നു സഊദി എയര്‍ലൈന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റണ്‍വേ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികളുടെ പേരില്‍ വലിയ വിമാന സര്‍വിസ് നിര്‍ത്തിയതോടെയാണ് ജിദ്ദ സര്‍വിസ് ഇല്ലാതായത്. മലബാറില്‍ നിന്ന് കൂടുതല്‍ പേരും സഊദി മേഖലയിലായതിനാല്‍ ജിദ്ദ സര്‍വിസ് കരിപ്പൂരിന്റെ വരുമാനത്തിന് തന്നെ ആക്കംകൂട്ടുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."