റോയല്‍റ്റി ആക്ടിനെതിരേ ഗായകരുടെ പ്രതിഷേധ സംഗീതയാത്ര
വടകര: റോയല്‍റ്റി നിര്‍ബന്ധമാക്കി കൊണ്ടുള്ള ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐ.പി.ആര്‍.എസ്) ആക്ട് ഗാനമേള നടത്തിപ്പുകാര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നു.
പൊതുപരിപാടികളില്‍ പാടുന്ന പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന നിയമം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. എന്നാല്‍ തൃശൂരില്‍ റീജ്യനല്‍ തിയറ്ററില്‍ ഗീതം സംഗീതം എന്ന കൂട്ടായ്മ ടിക്കറ്റില്ലാതെ സംഘടിപ്പിച്ച രവീന്ദ്ര സംഗീതം പരിപാടിയില്‍ റോയല്‍റ്റിയായി ഇരുപതിനായിരം രൂപ അടപ്പിച്ചതിനോടൊപ്പമാണ് കേരളത്തിലും നിയമം ശക്തമായി നടപ്പിലാക്കാന്‍ തുടങ്ങിയത്.
സീറ്റുകളും പാട്ടും എണ്ണിയാണ് റോയല്‍റ്റി നിശ്ചയിച്ചതെന്ന് വടകര മ്യൂസിഷന്‍ വെല്‍ഫെയല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രവീന്ദ്ര സംഗീതം പരിപാടിയുടെ സംഘാടകരില്‍ നിന്ന് റോയല്‍റ്റി ഈടാക്കിയതോടെ ഗാനമേള രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കയിലായിട്ടുണ്ട്. കാണികളുടെ എണ്ണത്തിന് ആനുപാതികമായ തുക പരിപാടി തുടങ്ങുന്നതിന് മുന്‍പ് അടയ്ക്കണമെന്നാണ് ഐ.പി.ആര്‍.എസ് വ്യവസ്ഥ ചെയ്യുന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരികും. ഗാനമേളകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാവുകയെന്ന് ഇവര്‍ പറഞ്ഞു.
ചെറുകിട പരിപാടികളില്‍ നിന്നു പോലും റോയല്‍റ്റി ഈടാക്കാന്‍ ശ്രമിക്കുന്ന ഐ.പി.ആര്‍.എസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് വടകര മ്യൂസിഷന്‍ വെല്‍ഫെയല്‍ അസോസിയേഷന്‍ വ്യക്തമാക്കി. മെഗാ പരിപാടികളില്‍ നിന്ന് റോയല്‍റ്റി ഈടാക്കുന്ന അതേമാതൃകയില്‍ ചെറുകിട പരിപാടികള്‍ സംഘടിപ്പിക്കുന്നവരില്‍ നിന്ന് റോയല്‍റ്റി ഈടക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതിഷേധ സൂകമായി ജൂലൈ ആറിന് വെള്ളിയാഴ്ച പഴയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്ന് പുതിയ ബസ്റ്റാന്‍ഡിലേക്ക് പ്രതിഷേധ സംഗീത യാത്ര നടത്തുമെന്ന് മ്യൂസിക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് മണിയൂര്‍, സലീം, രതീഷ് മണിയൂര്‍, സലീം വടകര, സജിത് കോട്ടപ്പള്ളി, ഷാജേഷ്, ജയന്‍ നാരായണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."