HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനക്കേസ്; മാതാപിതാക്കളുടെ വിശദീകരണം വീണ്ടും പരിഗണിക്കും
backup
March 29 2019 | 06:03 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൊഴിമാറ്റിയ വിശദീകരണം അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
നേരത്തെ കേസിന്റെ സാക്ഷി വിസ്താരണത്തിനിടയില് പ്രതിയായ ഫാ. റോബിന് വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബോധപൂര്‍വം മൊഴി മാറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ നേരിട്ട് ഹാജരായി മൊഴി മാറ്റിയതിന് വിശദീകരണം ബോധിപ്പിക്കാന്‍ പോക്സോ കോടതി ജഡ്ജി പി.എന്‍. വിനോദ് ഉത്തരവിട്ടിരുന്നത്. സമയം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ അഭിഭാഷകന് മുഖേന കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് മാതാപിതാക്കള്‍ മൊഴി മാറ്റിയെന്നാണ് കോടതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."