പദ്ധതി വിഹിതം: ആലക്കോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ മുന്നില്‍
ആലക്കോട് : 2016 - 17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതം 91.73 ശതമാനം ചിലവഴിച്ചുകൊണ്ട് ആലക്കോട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ മുന്‍പന്തിയിലെത്തിയതായി പ്രസിഡന്റ് മിനി ജെറി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് സേവനപ്രദാനത്തിലും പദ്ധതി തുക ചിലവഴിക്കുന്നതിലും മുന്‍പന്തിയിലെത്താന്‍ സാധിച്ചത്. ഇതോടൊപ്പം തന്നെ ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഐ.എസ്.ഒ. 9001 സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായി.
2016 - 17 സാമ്പത്തികവര്‍ഷത്തില്‍ പദ്ധതി വിനിയോഗത്തിനു സഹായിച്ച മെഡിക്കല്‍ ഓഫീസര്‍മാര്‍, വെറ്ററിനറി ഓഫീസര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, പഞ്ചായത്തു ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര അനുമോദിക്കുന്നതിന് ഇന്നലെ പഞ്ചായത്തു ഹാളില്‍ അനുമോദനയോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."