HOME
DETAILS

സ്വകാര്യ സ്‌ക്കൂളുകളുടെ സമാന്തര വിപണി; വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

  
backup
April 19 2017 | 19:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86


തൊടുപുഴ: സ്വകാര്യ സ്‌ക്കൂളുകളുടെ സമാന്തര സ്‌ക്കൂള്‍ വിപണി വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു. സ്‌കൂള്‍വര്‍ഷാരംഭത്തില്‍ നല്ല കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികള്‍ക്ക് സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകളുടെ നിലപാട് തിരിച്ചടിയാവുകയാണ്. സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ എ പി വേണു പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വേണ്ട പഠനോപകരണങ്ങളും യൂണിഫോം അടക്കമുള്ള അനുബന്ധ സാമഗ്രികളും സമാന്തരവിപണി തുറന്ന് സ്‌കൂള്‍ അധികാരികള്‍ ഉയര്‍ന്ന വില ഈടാക്കി ലാഭം കൊയ്യുകയാണ്. ഇതിനിടയില്‍ കച്ചവടമില്ലാതെ വ്യാപാരികള്‍ ദുരിതത്തിലുമാകുന്നു.
തമിഴ്‌നാടും ബംഗളൂരുവും കേന്ദ്രീകരിച്ചുള്ള തുണിമില്ലുകളുമായി ചേര്‍ന്നാണ് സ്‌കൂള്‍ മാനേജുമെന്റുകളുടെ തുണിക്കച്ചവടം കൊഴുക്കുന്നത്. കമ്പനിയില്‍ നിന്നും നേരിട്ടുള്ള ഈ വലിയ ഇടപാടില്‍ നേട്ടം കൊയ്യുന്നത് സ്‌കൂള്‍ മാനേജുമെന്റാണ്. ഇടനിലക്കാരില്ലാതെയാണ് ഈ കച്ചവടമെങ്കിലും ഗുണഭോക്താക്കളായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇവിടെയും ചൂഷണത്തിന് വിധേയരാവുന്നു.
ഈ ഇടപാടില്‍ സ്‌കൂളുകളുടെ പോക്കറ്റില്‍ അമിതലാഭം കുമിയുന്നു. യൂണിഫോം കച്ചവടം കൊഴുപ്പിക്കാന്‍ ഓരോ വര്‍ഷവും ചില പൊടിക്കൈകളുമുണ്ട്. നിറത്തിലോ വരകളിലോ നേരിയ വ്യത്യാസം വരുത്തും. അതോടെ മുന്‍വര്‍ഷത്തെ യൂണിഫോം ഉപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവും. തയ്യല്‍ജോലികള്‍ പോലും ചില സ്‌കൂളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ നിന്നു തന്നെ പഠനോപകരണങ്ങളടക്കം വാങ്ങിയിരിക്കണമെന്ന നിബന്ധന അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്.
മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുയ വിലയ്ക്ക് ഒരു വിദ്യാര്‍ഥിക്ക് വേണ്ടതിലേറ െസാധനങ്ങള്‍ നിര്‍ബന്ധപൂര്‍വം രക്ഷിതാക്കളില്‍ അടിച്ചേല്‍പിക്കുകയാണ്. സ്‌കൂള്‍ സൊസൈറ്റികള്‍ എന്ന പേരില്‍ ബില്ല് നല്‍കാതെയാണ് കച്ചവടം. നികുതിവെട്ടിപ്പിനു പുറമെ പാക്കിങ് കമ്മോഡിറ്റി ആക്ടും മറ്റു നിയമവ്യവസ്ഥകളും പല സ്‌കൂളുകളും പാലിക്കുന്നില്ല. ആദായനികുതി- വില്‍പനികുതി ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാത്ത കുട്ടികളെയും രക്ഷിതാക്കളെയും പീഡിപ്പിക്കുന്നുണ്ട്. ഇതിനെതിരെയും നടപടി വേണം.
സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ വ്യാപക പ്രചരണം നടത്താനാണ് തീരുമാനം. പൊതുജനങ്ങളെയും രക്ഷാകര്‍ത്താക്കളെയും ഇതില്‍ പങ്കാളികളാക്കും. വിദ്യാഭ്യാസവകുപ്പ്, സിബിഎസ്ഇ എന്നിവയ്ക്ക് പരാതിയും നല്‍കും.
ബാലാവകാശ കമ്മിഷന്‍, കോടതി എന്നിവയെയും സമീപിക്കും. സ്‌കൂളുകളിലേയ്ക്കും വാണിജ്യ നികുതി വകുപ്പ് ഓഫിസുകളിലേയ്ക്കും ബഹുജനമാര്‍ച്ചും സംഘടിപ്പിക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago