കേന്ദ്ര മന്ത്രിയുടെ വാഹനം വഴിതെറ്റി വനത്തിലെത്തി
കല്‍പ്പറ്റ: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി. 10 കിലോമീറ്ററോളം വഴിതെറ്റി സഞ്ചരിച്ച വാഹനം വനത്തിലാണെത്തിയത്.
വയനാട് പ്രസ്സ് ക്ലബ്ബില്‍ ഇന്നലെ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്ത് കുറുവാ ദ്വീപിലെ ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംഭവം. 12.30ഓടെ കല്‍പ്പറ്റയില്‍ നിന്ന് ഇറങ്ങിയ വാഹനം പനമരം-കൊയിലേരി-പയ്യമ്പള്ളി വഴി പാല്‍വെളിച്ചത്തായിരുന്നു എത്തേണ്ടത്. എന്നാല്‍ വാഹനം പനമരത്തുനിന്ന് പുഞ്ചവയല്‍-നീര്‍വാരം വഴി പുല്‍പ്പള്ളി വനത്തിലാണ് എത്തിയത്.
തുടര്‍ന്ന് അബദ്ധം മനസിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി-പാല്‍വെളിച്ചം വഴി കുറുവാ ദ്വീപില്‍ എത്തുകയായിരുന്നു.
അരമണിക്കൂറോളം വൈകിയാണ് കുറുവാ ദ്വീപിലെ പരിപാടി ആരംഭിച്ചത്. നാട്ടുകാരോടുള്ള ക്ഷമാപണത്തില്‍ പൊലിസുകാര്‍ വഴി തെറ്റിച്ചതുകൊണ്ടാണ് വൈകിയതെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."