പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തില്‍ വിള്ളല്‍
പാപ്പിനിശ്ശേരി: പാപ്പിനിശേരി മേല്പ്പാലല് സ്ലാബുകള്‍ യോജി പ്പിക്കുന്ന ഭാഗത്ത് വിള്ളലുകള്‍ രൂപപ്പെട്ടു. മേല്‍പ്പാലത്തിന്റെ സ്ലാബുകളെ യോജിപ്പിച്ച് നിര്‍ത്തുന്ന കോണ്‍ക്രീറ്റ് ഇളകിചില സ്ഥലങ്ങളില്‍ കമ്പികള്‍ പുറത്ത് തളളിയ നിലയിലാണ്. നിലക്കാത്ത വാഹന പ്രവാഹങ്ങള്‍ക്കിടയില്‍ സ്ലാബുകളെ യോജിപ്പിച്ച ഭാഗങ്ങള്‍ ദിവസം കഴിയുന്തോറും കൂടുതല്‍ തകര്‍ച്ചയെ നേരിടുകയാണ്. മിക്ക സ്ലാബുകളിലും ഇത്തരം വിള്ളലുകള്‍ കാണാനുണ്ട്. വിള്ളല്‍ കെ.എസ്.ടി.പി. അധികൃതര്‍ പരിശോധന നടത്തി നടത്തി സ്ഥിതികരിച്ചു. പാലത്തിന്റെ സ്ലാബുകള്‍ യോജിപ്പിക്കുന്ന മിക്ക സ്ഥലങ്ങളിലും വിള്ളല്‍ രൂപപ്പെട്ടു വരുന്നതായി കെ.എസ്.ടി.പി. എഞ്ചിനീയറിങ്ങ് വിഭാഗം കണ്ടെത്തി. പ്രവൃത്തിയുടെമേല്നോട്ടം വഹിക്കുന്ന 'ഈജീസ്' കമ്പനിക്കാരുടെ ശ്രദ്ധക്കാവു മൂലമാണ് ഇത്തരം വിള്ളല്‍ ഉണ്ടാകാന്‍ കാരണമെന്ന് അവര്‍ വിലയിരുത്തി.ഇത്തരം ഭാഗങ്ങള്‍ പൊളിച്ചുമാറ്റി അപാകതകള്‍ പരിഹരിക്കണമെന്ന് കാണിച്ച് ഈ ജീസ് കമ്പനിക്ക് കെ.എസ്.ടി.പി.അധികൃതര്‍ കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."