പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കണം: കെ.എസ്.ടി.യു
പാനൂര്‍: അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ഫണ്ട് നല്‍കാത്ത നടപടി ധിക്കാരമാണെന്നും വാഗ്ദാനം പാലിക്കാന്‍ ആരോഗ്യമന്ത്രി തയാറാകണമെന്നും കെ.എസ്.ടി.യു പാനൂര്‍ ഉപജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും സ്മാര്‍ട്ട് ക്ലാസ് മുറികളും ഐ.ടി അധിഷ്ഠിത പഠനസൗകര്യങ്ങളും ഒരുക്കുന്നതിനുവേണ്ടി സ്മാര്‍ട്ട് കൂത്തുപറമ്പ് പദ്ധതിയിലൂടെ രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ചതായി പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ അതില്‍നിന്ന് പിറകോട്ടു പോയതായും പാനൂര്‍ ഉപജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ല പൂതങ്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. നജീബ് അധ്യക്ഷനായി.
കെ. മുഹമ്മദ് ഫാറൂഖ്, അബ്ദുല്ല കോച്ചേരി, എ. ഇബ്രാഹിം, കെ.എം അബ്ദുല്ല, എം. യാക്കൂബ്, കെ. സജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."