അഭിമന്യുവിന്റെ കൊലപാതകം: റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ മൂന്ന് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
അന്വേഷണത്തില്‍ പ്രതിസന്ധിയില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എന്‍.പി ദിനേശ്. മൂന്നു പേരുടെ അറസ്റ്റ് നടന്നുവെന്നാണ് ഇതുവരെ രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞതായി രാവിലെ പൊലിസ് വ്യക്തമാക്കിയിരുന്നു. മുഹമ്മദ് എന്നയാളാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലിസ് പറഞ്ഞത്.
അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."