HOME
DETAILS

ഹൈബി ഈഡനെതിരായ പീഡന പരാതി: അന്വേഷണത്തിന് അമിക്കസ് ക്യൂറി

  
backup
March 29 2019 | 10:03 AM

hybi-eden-amicus-cury

കൊച്ചി: യു.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരേ ബലാല്‍സംഗ കുറ്റമാരോപിച്ച് ഹൈക്കോടതിയെ സമീപിച്ച കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ഇരയുടെ ഹരജി പരിഗണിച്ച ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

ഹൈബിക്കെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപെട്ട ഹരജിയിലെ ആരോപണങ്ങളും കേസിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അമിക്കസ് ക്യൂറിയുടെ സേവനം ആവശ്യമുണ്ടെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്.

2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കേ പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന്‍ ഹോസ്റ്റലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

കേസിന്റെ വസ്തുതകളും സാഹചര്യവും പരിഗണിച്ചാണ് അഡ്വ.മിദ സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നിയമിച്ചത്. മെയ് 25 ന് മുമ്പായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago