പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വകാര്യലോബിയുടെ ഏജന്റുമാര്‍: സതീശന്‍ പാച്ചേനി
തളിപ്പറമ്പ് : മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ ലോബിയുടെ ഏജന്റുമാരായി പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ മാറിയിരിക്കയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
ഡി.സി.സി യുടെ നേത്യത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ കോളജിനെതിരെ സമരം ചെയ്ത് രക്തസാക്ഷിയായവരെ ഓര്‍മ്മയുണ്ടെങ്കില്‍ തീരുമാനം മാറ്റണമെന്നും സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.
മൃതദേഹം 50,000 രൂപക്ക് വില്‍പ്പന നടത്തുന്ന നിലയിലേക്ക് പരിയാരം മെഡിക്കല്‍ കോളജിനെ മാറ്റിയിരിക്കയാണ് സര്‍ക്കാറെന്നും പാച്ചേനി ആരോപിച്ചു. വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് പരിസരം അനിശ്ചിതകാല സമരങ്ങളുടെ വേദിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിയമ വാഴ്ച്ചയെ അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. ജനാധിപത്യ മര്യാദയില്ലാതെ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ നോക്കി നില്‍ക്കില്ല.
പൂര്‍ണ്ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി പരിയാരം മാറുകയും ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നതു വരെ സമരം തുടരുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
കെ. ബ്രിജേഷ് കുമാര്‍, സജീവ് ജോസഫ് ,രജനി രമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു. ടി.ജനാര്‍ദ്ദനന്‍, എ.ഡി. സാബൂസ്, രാജീവന്‍ കപ്പച്ചേരി, നൗഷാദ്ഇ.ടി.രാജീവന്‍, ജോഷി കണ്ടത്തില്‍, കെ.രാജന്‍, കെ.നബീസ ബീവി, പി.എം.പ്രേം കുമാര്‍, മൈക്കിള്‍ പാട്ടത്തില്‍, കെ. നിഷ നേതൃത്വം നല്‍കി. ഔഷധി പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വന്‍ പൊലിസ് സന്നാഹമൊരുക്കി മെഡിക്കല്‍ കോളജ് പ്രധാന കവാടത്തില്‍ വച്ചു തന്നെ മാര്‍ച്ച് തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."