ബാങ്കിന്റെ ചില്ല് വാതില്‍ തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: ബാങ്കിന്റെ ചില്ല് വാതില്‍ തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസടുത്തു. സംഭവത്തില്‍ എറണാകുളം ജില്ലാ പൊലിസ് മേധാവിയും നഗരസഭാ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
ബാങ്കില്‍ സ്ഥാപിച്ച ഗ്ലാസിന് ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മിഷന് നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച്ചയാണ് ചേരാനല്ലൂര്‍ മങ്കുഴി വടക്കേവീട്ടിലാന് ബീന നോബി ബാങ്കിലെ മുന്‍വാതിലിലെ ഗ്ലാസില്‍ തട്ടി ഗ്ലാസ് പൊട്ടി വീണ് മരിച്ചത്.
ഇരുചക്രവാഹനത്തിലെത്തിയ ബീന ബാങ്കില്‍ കയറിയ ശേഷം തിരക്കിട്ട് പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
മുന്‍വാതിലിലെ ഗ്ലാസില്‍ ചെന്നിടിച്ച ബീനയുടെ വയറില്‍ പൊട്ടിയ ചില്ല് തുളച്ചു കയറുകയായിരുന്നു.
തൊട്ടടുത്തുള്ള താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരിച്ചു.
ആന്തരികാവയവങ്ങള്‍ മുറിഞ്ഞുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."