HOME
DETAILS
MAL
കര്‍ണാടകയില്‍ കൊവിഡ് രോഗികള്‍ സഞ്ചരിച്ച ആംബുലന്‍സിന് നേരെ കല്ലേറ്
backup
June 16 2020 | 08:06 AM
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുമായി സഞ്ചരിച്ച ആംബുലന്‍സിനും ആരോഗ്യവകുപ്പിന്റെ അകമ്പടി വാഹനത്തിനും നേരെ കല്ലേറ്. കമലാപൂര്‍ താലൂക്കിലെ മര്മാഞ്ചി താന്ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ഗ്രാമത്തിലെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനഫലം വന്നതോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുമായി ആരോഗ്യ പ്രവര്‍ത്തകള്‍ ഗ്രാമത്തിലെത്തി. രോഗികളെ എല്ലാവരെയും ആംബുലന്‍സില്‍ കയറ്റി. ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളും ഗ്രാമവാസികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
പിന്നാലെ രോഗികള്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സിന് നേരെയും ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടി വാഹനത്തിന് നേരെയും ഗ്രാമവാസികള്‍ കല്ലെറിയുകയായിരുന്നു.
ഗ്രാമവാസികള്‍ക്കെതിരെ കമലാപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."