HOME
DETAILS

ഗ്രൂപ്പ് അതിപ്രസരം: പി.സി ചാക്കോയോട് യോജിക്കുന്നെന്ന് കെ.വി തോമസ്

  
backup
March 29 2019 | 18:03 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf

 

കൊച്ചി : സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്ന പി.സി ചാക്കോയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി പ്രൊഫ. കെ.വി തോമസ് എം.പി. ഇത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും നേതാക്കള്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നും എറണാകുളം പ്രസ് ക്ലബ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വോട്ടും വാക്കും' മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.


ഗ്രൂപ്പുകളി നിര്‍ത്തിയാല്‍ മാത്രമേ തെരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് കഴിയൂ. ബൂത്തുതലം മുതല്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പാണ് നടക്കുന്നത്. ഇത് ശരിയായ പ്രവണതയല്ല. പ്രവര്‍ത്തന മികവാണ് പരിഗണിക്കേണ്ടത്.


അടിസ്ഥാനപരമായി ഐ ഗ്രുപ്പുകാരനാണെങ്കിലും താന്‍ പരിധിവിട്ട് ഗ്രൂപ്പ് കളിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം വഷളായതുകൊണ്ടല്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അത് ഗാന്ധി കുടുംബത്തെ അറിയാത്തവര്‍ പ്രചരിപ്പിക്കുന്നതാണ്. തനിക്ക് രാഹുലുമായും സോണിയയുമായും നല്ല ബന്ധമാണുള്ളത്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണം പരിഭവം കൊണ്ടായിരുന്നില്ല. വേദന തോന്നിയിരുന്നു. അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.


എന്നാല്‍ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ചില്ല. യാഥാര്‍ഥ്യബോധത്തോടെ ഹൈക്കമാന്‍ഡ് തീരുമാനം താന്‍ അംഗീകരിക്കുകയായിരുന്നു.


അതിനു ശേഷം ഹൈക്കമാന്‍ഡ് പദവികള്‍ വാഗ്ദാനം ചെയ്‌തെന്ന പ്രചാരണം തെറ്റാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ആറു മാസം മുന്‍പേ തന്നെ ഇനി മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധിയെ അടക്കം അറിയിച്ചിരുന്നു. പുതുതലമുറ വരണമെന്ന സഹപ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയതുകൊണ്ടായിരുന്നു അത്. അല്ലാതെ മറ്റു സമ്മര്‍ദ്ദങ്ങളില്ല.
ഒഴിവാക്കലിനു പിന്നില്‍ സംസ്ഥാന നേതാക്കളാണെന്ന് കരുതുന്നില്ല. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കും. എത്രയും വേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  15 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  23 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  40 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago