പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടങ്ങി
തിരൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് മുന്നൊരുക്കം തുടങ്ങി. തയാറെടുപ്പുകളുടെ ഭാഗമായി പാര്‍ലമെന്റ് മണ്ഡലംതല കണ്‍വന്‍ഷനുകള്‍ക്കു തിരൂരില്‍ തുടക്കമായി. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്പെഷല്‍ കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്പെഷല്‍ കണ്വന്ഷനുകള്ക്കാണ് ഇന്നലെ പൊന്നാനി മണ്ഡലത്തില്‍ തുടക്കമായത്. കേന്ദ്ര ഭരണത്തിനു നേതൃത്വം നല്കുന്ന ബി.ജെ.പിയുടെയും സംസ്ഥാന ഭരണത്തിനു നേതൃത്വം നല്കുന്ന സി.പി.എമ്മിന്റെയും ന്യൂനപക്ഷ, പിന്നോക്ക, ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരേ ശക്തമായ ഐക്യനിര കെട്ടിപ്പടുത്തു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നു ലീഗ് നേതൃത്വം വ്യക്തമാക്കി.
കണ്‍വന്‍ഷനില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ മുനീര്‍, അഡ്വ. യു.എ ലത്വീഫ്, ഉമ്മര്‍ അറക്കല്‍, അഷ്റഫ് കോക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."