HOME
DETAILS
MAL
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം കലുഷിതാന്തരീക്ഷം ചര്‍ച്ചകള്‍ക്കിടെ
backup
June 17 2020 | 03:06 AM
ന്യൂഡല്‍ഹി/ബെയ്ജിങ്: ഗല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പീപിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 11 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ഒരു കേണലും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.
സൈനികര്‍ കൊല്ലപ്പെട്ടത് ചൈന സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായതായി ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിന് ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ സംയമനത്തെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കേണ്ടെന്നും ഇന്ത്യയുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അതിന് തങ്ങള്‍ക്ക് ഭയമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. അഹങ്കാരം വേണ്ടെന്ന് ഇന്ത്യയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.
കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘര്‍ഷം നീളുന്നത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷികാഘോഷം സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിനിടെയാണിത്. ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ ശാരീരിക ആക്രമണമാണ് നടന്നതെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. മെയ് 5,6 തിയതികളില്‍ പാംഗോംഗില്‍ സമാന രീതിയില്‍ ആക്രമണമുണ്ടാവുകയും സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975ന് ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."