HOME
DETAILS
MAL
കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് കോടിയേരി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല, ചാര്‍ജ് അധികമെങ്കില്‍ തിരികെ നല്‍കും
backup
June 17 2020 | 03:06 AM
തിരുവനന്തപുരം: വൈദ്യുതി ബില്‍ വിവാദത്തില്‍ കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ.എസ്.ഇ.ബി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.
നാലു മാസത്തെ ബില്‍ ഒന്നിച്ച് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അധിക ചാര്‍ജ് ഈടാക്കിയെങ്കില്‍ തിരിച്ചു നല്‍കുമെന്നും കോടിയേരി പറഞ്ഞു.
എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന കെ.എസ്.ഇ.ബിയുടെ വിശദീകരണം വകവയ്ക്കാതെ സംസ്ഥാന സര്‍ക്കാരിനെതിരേ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണ്. സംസ്ഥാനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ എതിര്‍ക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നില്ല.
വിശ്വാസികളെ വഞ്ചിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ സി.പി.എം സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."