HOME
DETAILS

ആദിവാസി സാക്ഷരത ആരംഭിക്കും:എം.എല്‍.എ

  
backup
April 19, 2017 | 9:45 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


കല്‍പ്പറ്റ: ജില്ലയിലെ 15 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ ആദിവാസി വിഭാഗങ്ങളെയും വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ജില്ലയില്‍ ആദിവാസി സാക്ഷരത പരിപാടി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
അതിനുള്ള തുക ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാസാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന ദിനാചരണത്തിന്റെ 26-ാം വാര്‍ഷികം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാസംഗമത്തില്‍ ഒന്നാം സ്ഥാനം നേടിയ കല്‍പ്പറ്റ നഗരസഭ, ബ്ലോക്കിനും കായികോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബ്ലോക്കിനും ട്രോഫികള്‍ എം.എല്‍.എ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ടി ഉഷാകുമാരി അധ്യക്ഷയായി. 2017-ലെ അടിസ്ഥാന സാക്ഷരതാ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി, പ്രേരക്മാരുടെ പ്രതിനിധികളായ എ മുരളീധരന്‍, കെ മിനിമോള്‍, സ്റ്റാഫ് പ്രതിനിധികളായ എ.എസ് ഗീത, പി.വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഡിനേറ്റര്‍ പി.പി സിറാജ് സ്വാഗതവും അസി.
കോഡിനേറ്റര്‍ പി.എന്‍ ബാബു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago