സിഡാക് ടെക്നോളജി കോണ്‍ക്ലേവ് പൂനെയില്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്) ഏപ്രില്‍ നാല്, അഞ്ച് തിയതികളില്‍ പൂനെയില്‍ ടെക്നോളജി കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ സിഡാക് തിരുവനന്തപുരം പങ്കെടുക്കും.
എമര്‍ജിങ് ഏരിയാസ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ നടത്തുന്ന ടെക്നോളജി കോണ്‍ക്ലേവില്‍ എക്സാ സ്കെയില്‍ കംപ്യൂട്ടിങ്, മൈക്രോ പ്രോസസര്‍ ആന്‍ഡ് ക്വാണ്ടം കംപ്യൂട്ടിങ്, എ.ഐ ആന്‍ഡ് ലാംഗ്വേജ് കംപ്യൂട്ടിങ്, ഐ.ഒ.ഇ ആന്‍ഡ് ഡിപ്പന്‍ഡബിള്‍ ആന്‍ഡ് സെക്യുര്‍ കംപ്യൂട്ടിങ്, നെക്സ്റ്റ് ജനറേഷന് അപ്ലൈഡ് കംപ്യൂട്ടിങ് എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഐ.ടി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ചേര്‍ന്ന് ഇന്ത്യയുടെ പ്രത്യേക പ്രശ്നങ്ങള്‍ക്കു പ്രായോഗികമായ വികസന പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കോണ്‍ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യകളുടെയും ആപ്ലിക്കേഷനുകളുടെയും പ്രദര്‍ശനം ഉണ്ടായിരിക്കും.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, നീതി ആയോഗ്, സിഡാക്, ഡി.ആര്.ഡി.ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്ന് വ്യവസായ സ്ഥാപനങ്ങളായ എഫ്.ഐ.സി.സി.ഐ, എന്‍.വി.ഐ.ഡി.ഐ.എ, ഇന്റല്‍, അറ്റോസ്, മെല്ലനോക്സ്, നെറ്റ് ആപ്പ്, ഡി.ഡി.എന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."