ജനങ്ങളുടെ ആരോഗ്യംവച്ച് രാഷ്ട്രീയം കളിക്കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ ജനങ്ങളുടെ ആരോഗ്യംവച്ച് രാഷ്ട്രീയം കളിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത് തുടര്‍ന്ന് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികളുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്തമാണ്. ഇതു മഹാദുരന്തത്തിന്റെ ഘട്ടമാണ്. അതിനിടയില്‍ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കാന്‍ മുതിരരുത്. പുറത്തു നിന്നു വരുന്നവരടക്കം ഇവിടെ ജീവിക്കുന്നവര്‍ക്കെല്ലാം സുരക്ഷിതമായ ഒരിടം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിയുന്നതും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരണം.
കൊവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. പരിശോധന നടത്തണം എന്നതാണ് ആവശ്യം. ഇത് പ്രവാസികള്‍ക്ക് എതിരാണ് എന്ന് പ്രചാരണം നടത്തുന്നു. രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒരുമിച്ചു കൊണ്ടുവരാന്‍ സാധിക്കില്ല എന്നതാണു സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."