സന്ദേശ ജാഥക്ക് സ്വീകരണം
താമരശേരി: വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശയാത്രക്ക് താമരശേരിയില്‍ സ്വീകരണം നല്കി. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥക്ക് കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായിരുന്നു താമരശേരിയിലേത്. സന്ദേശയാത്രയോടൊപ്പം എത്തിയ കലാകാരന്മാര് പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയര്മാന് ടി.സി വാസു അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറികെ.സി ഹരികൃഷ്ണന് ജാഥാ അംഗങ്ങളായ പി. വേണുഗോപാല്‍, വൈസ് ക്യാപ്റ്റന്‍ കെ. ബദറുന്നീസ, പി.പി രഘുനാഥ്, എ.കെ ബീന, വി.പി ഇന്ദിര, എസ്. അജയകുമാര്‍, ജില്ലാ സെക്രട്ടറി കെ. മോഹന്‍കുമാര്‍, ആര്.വി അബ്ദുള്ള, ടി.കെ അരവിന്ദാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."