കാരുണ്യ മനസുകള്‍ക്കായി കൈകോര്‍ക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കരുനാഗപ്പള്ളി: കാരുണ്യ മനസുകള്‍ക്കായി കൈകോര്‍ക്കേണ്ട പുതിയ രാഷ്ട്രീയ അവബോധമാണ് കാലത്തിന്റെ ചുവരെഴുത്തെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ നിയോജകമണ്ഡലം കമ്മിറ്റി കാന്‍സര്‍ രോഗികള്‍ക്കായി സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ രോഗികള്‍ക്കായി സി.എച്ച് സെന്റര്‍ നടത്തുന്ന സഹായങ്ങളെ പൊതുസമൂഹം കണ്ടുപഠിക്കണമെന്നും കാന്‍സര്‍, ജീവിതത്തിന്റെ അവസാന വാക്കല്ല എന്നും അത്തരം രോഗങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ പെരുമാറ്റം കൊണ്ടും സേവനം കൊണ്ടും നാം മനസിലാക്കിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഗമം ആര്. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ ചെയര്മാന് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞില്‍നിന്ന് ഫണ്ട് ഏറ്റുവാങ്ങി.
സി.എച്ച് സെന്റര്‍ മണ്ഡലം പ്രസിഡന്റ് തല്ലത്ത്കുറ്റിയില് ഇബ്രാഹിംകുട്ടി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദ്ദീന്‍, അഡ്വ. കെ.പി മുഹമ്മദ്, എം.എ സലാം, എം. അന്‍സാര്‍, എച്ച്. സലീം, മുഹമ്മദ്ഷമീം, തൊടിയൂര്താഹ, കാട്ടൂര്‍ ബഷീര്‍, ഓച്ചിറ താഹ, യൂനുസ് ചിറ്റുമൂല, വാഴയത്ത് ഇസ്മയില്‍, അമ്പുവിള ലത്തീഫ്, എം. അഹമ്മദ് കബീര്‍ ക്ലാപ്പന, കാപ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."