കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ റെക്കോഡ്
കോഴിക്കോട്: വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി അവധിക്കാല യാത്രാ സര്‍വിസുകള്‍ വര്‍ധിപ്പിച്ചതോടെ ജില്ലയിലെ പ്രധാന കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് റെക്കോഡ് വരുമാനം. 1,18,57,000 പ്രധാന ലക്ഷ്യമായി കണക്കാക്കിയ ജീവനക്കാര്‍ക്ക് 1,23,25,000 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായി. കോഴിക്കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തൊട്ടില്‍പ്പാലം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തലശേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വിസിലാണ് 132.31 ശതമാനവുമായി കോഴിക്കോട് ഡിപ്പോ ചരിത്ര നേട്ടം കൈവരിച്ചത്.
ഏഴുകോടിയില്‍ കൂടുതല്‍ വരുമാനം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ അധിക സര്‍വിസുകള്‍ നടത്തുന്നതിനു പകരം കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന മേഖലകളില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്തിയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയത്. കഴിഞ്ഞ ആഘോഷ ദിവസങ്ങളിലാണ് ഏഴുകോടി 33 ലക്ഷത്തിന്റെ ചരിത്ര വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. ഏഴു ഡിപ്പോകളില്‍ കോഴിക്കോട് ഡിപ്പോയാണ് നിലവില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തുള്ളത്.
ഈ വരുമാനത്തിലൂടെ 104 ശതമാനം ലക്ഷ്യം നേടാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു. കോഴിക്കോട് ഡിപ്പോയില്‍ 132.31 ശതമാനമാണ് വരുമാനം കണക്കാക്കുന്നത്. എം.ഡി മുതല്‍ ക്ലാര്‍ക്കുവരെയുള്ള മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിക്കു ഇതരത്തിലുള്ള വലിയ നേട്ടം സ്വന്തമാക്കാനായത്. പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ബോര്‍ഡിന് ഈ വരുമാനം മുതല്‍ക്കൂട്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."