കടപുഴകിയ മരം; യാത്രക്കാര്‍ക്കു ഭീഷണി
കണ്ണൂര്‍: ജില്ലാഭരണ സിരാകേന്ദ്രമായ കലക്ടറേറ്റ് ചുറ്റുമതിലിലേക്കു കടപുഴകിയ മരം നീക്കാത്തതു കാല്‍നട യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു.
രണ്ടാഴ്ച മുന്‍പ് പെയ്ത വേനല്‍ മഴയില്‍ കടപുഴകിയ മരമാണു നീക്കാതെ കിടക്കുന്നത്.
നിരവധി യാത്രക്കാര്‍ ദിവസേന കടന്നുപോകുന്ന ഈ പാതയോരത്തെ തണല്‍ മരത്തിന്റെ പ്രധാന ശാഖയാണു വേനല്‍ മഴയില്‍ കലക്ടറേറ്റ് ചുറ്റുമതിലിലേക്കു പതിച്ചത്. മരം ഒടിഞ്ഞുവീണ് മതിലിനു മുകളില്‍ നിര്‍മിച്ച ഇരുമ്പ് ഗേറ്റിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മരംവീണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതു മുറിച്ചുനീക്കാത്തത് ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കു കനത്ത ദുരിതമാണു സമ്മാനിക്കുന്നത്.
മരവുമായി പൂര്‍ണമായും ബന്ധം വേര്‍പെട്ട് കിടക്കുന്ന ഈ ശാഖ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. യാത്രക്കാര്‍ക്കു ഭീഷണിയുയര്‍ത്തി സ്ഥിതിചെയ്യുന്ന മരം മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണു സമീപത്തെ വ്യാപാരികളുടെയും നഗരത്തിലെത്തുന്ന യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."