ഉണ്ടാകാന്‍ പോകുന്നത് ഇടതുസര്‍ക്കാരിനെതിരായ വിധിയെഴുത്ത്: എം.ടി രമേഷ്
കാഞ്ഞങ്ങാട്: വിശ്വാസി സമൂഹത്തെ വഞ്ചിച്ച ഇടതുസര്‍ക്കാറിനെതിരായ വിധിയെഴുത്താണ് ഉണ്ടാവാന്‍ പോകുന്നതെന്നും സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ അവസാനമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷ്.
എന്‍.ഡി.എ കാസര്‍കോട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സഹപ്രഭാരി നിര്‍മല്‍ കുമാര്‍ സുറാന ഉദ്ഘാടനം ചെയ്തു. ദേശീയസമിതി അംഗം എം. സഞ്ചീവ ഷെട്ടി, സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജന.സെക്രട്ടറി എം.പി ജോയ്, എസ്.ജെ.ഡി സംസ്ഥാന ജന.സെക്രട്ടറി ജിജിതോമസ്, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് ജയിംസ് കടന്നപ്പള്ളി, കെ.എ ബാഹുലേയന്, എസ്.ജെ.ഡി അസിസ്റ്റന്റ് സെക്രട്ടറി പി. ജോയ്, കെ.കെ.നാരായണന്, കേരള കോണ്‍ഗ്രസ് സംസ്ഥാന സംഘടനാ സെക്രട്ടറി മാനുവല്‍ കാപ്പന്, ജനറല്‍ സെക്രട്ടറി കൃഷ്ണന് തണ്ണോട്ട്, ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് കനാട്ട്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, ജില്ലാ ജന.സെക്രട്ടറിമാരായ പി. രമേഷ്, എ. വേലായുധന്, നഞ്ചില്‍ കുഞ്ഞിരാമന്, കുഞ്ഞിക്കണ്ണന് ബളാല്‍, എം. ബല്‍രാജ്, അഡ്വ. വി. ബാലകൃഷ്ണഷെട്ടി, ബി. രവീന്ദ്രന്, പി. സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.സദാനന്ദറൈ, സുധാമ ഗോസാഡ, എന്‍. മധു, എം. ഭാസ്കരന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."