HOME
DETAILS

ട്രൂനറ്റ് കൊവിഡ് ടെസ്റ്റ് സഊദിയില്‍ പ്രായോഗികമല്ല; എന്തു ചെയ്യണമെന്നു അറിയാതെ പ്രവാസി മലയാളികൾ

  
backup
June 18 2020 | 18:06 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a8%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

ജിദ്ദ: സഊദിയിൽ നിന്നു നാട്ടിലേക്ക് മടങ്ങുന്ന
പ്രവാസികള്‍ക്ക് ട്രൂനറ്റ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം പ്രായോഗികമാകില്ലെന്ന് ആക്ഷേപം. പതിനായിരം രൂപക്ക് മേല്‍ ചെലവ് വരുന്ന പരിശോധനാ സംവിധാനം ‍ നിലവിൽ സഊദിയില്‍ ഒറ്റപ്പെട്ട ആശുപത്രികളില്‍ മാത്രമാണ് ലഭ്യമാവുക. ഇതോടെ ഈ മാസം 20 മുതലുള്ള യാത്രക്കാരുടെ യാത്ര പ്രതിസന്ധിയിലാകും.
പി.സി.ആർ, ട്രൂനാറ്റ്, ആന്റിബോഡി എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി ലഭിക്കുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് പ്രവാസികൾ കേരളത്തിലെത്തേണ്ടതെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ യാത്ര ചെയ്യാനാവില്ലെന്നും ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.


അതേ സമയം സഊദിയിൽ കൊവിഡ് പരിശോധനക്ക് പി.സി.ആർ ടെസ്റ്റുകളാണ് നിലവിലുള്ളത്. ട്രൂനാറ്റ്, ആന്റിബോഡി ടെസ്റ്റുകൾ കൃത്യതക്കുറവുള്ളതിനാൽ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നില്ല. സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കൊവിഡ് ടെസ്റ്റുകൾ നടത്താനും റിസൾട്ട് നൽകാനും സാധിക്കില്ല. സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ ഫലം ആരോഗ്യ മന്ത്രാലയത്തിലേക്കയച്ച് അവർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ പുറത്തു വിടാനാവൂ. അഥവാ കൊവിഡ് പരിശോധിക്കാനും ഫലം പ്രസിദ്ധീകരിക്കാനുമുള്ള അധികാരം ആരോഗ്യ മന്ത്രാലയത്തിൽ നിക്ഷിപ്തമാണെന്നർഥം.


കൊവിഡ് ലക്ഷണമുള്ളവർക്ക് വിവിധ ആശുപത്രികളിലും സർക്കാർ ക്ലിനിക്കുകളിലും മറ്റും നേരിട്ട് ഹാജരായി സ്രവ സാമ്പിളുകൾ നൽകാവുന്നതാണ്. പലയിടങ്ങളിലും ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സിഹതീ തുടങ്ങിയ ആപ്പുകൾ വഴി അത്തരം പരിശോധനാ കേന്ദ്രങ്ങളിൽ സന്ദർശന സമയം ആവശ്യപ്പെടാം. നിശ്ചിത സമയത്ത് അവിടെ ചെന്ന് സ്രവ സാമ്പിളുകൾ നൽകിയാൽ മൂന്നു മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് റിസൽട്ട് ലഭിക്കുന്നത്. കൊവിഡ് ലക്ഷണങ്ങളില്ലാത്തവരുടെ സ്രവ പരിശോധനക്ക് റിയാദിൽ സുലൈമാൻ ഹബീബ് ആശുപത്രി പോലെ പരിമിത സ്ഥലങ്ങളാണുളളത്. അവിടെ 1500 ലധികം റിയാൽ നൽകണം. എന്നാലും ഫലം ആരോഗ്യ മന്ത്രാലയം വഴിയെത്തുമ്പോഴേക്ക് രണ്ടു ദിവസമെങ്കിലും കഴിയും. ആരോഗ്യ വകുപ്പ് നൽകുന്ന കിറ്റുകൾ വഴിയാണ് സ്വകാര്യ ആശുപത്രികൾ കൊവിഡ് ടെസ്റ്റ് നടത്തുന്നത്. അവരതിന് സർവീസ് ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ. ട്രൂനാറ്റ് പരിശോധനാ സംവിധാനം ക്ലിനിക്കുകളിലോ ആശുപത്രികളിലോ ഉണ്ടെങ്കിൽ പോലും അതുവഴി കൊവിഡ് പരിശോധനക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. പരിശോധന കഴിഞ്ഞവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്ന സമ്പ്രദായവും സർക്കാർ മേഖലയിലില്ല. കൊവിഡ് പോസിറ്റീവായാലും നെഗറ്റീവായാലും മൊബൈലുകളിൽ സന്ദേശം ലഭിക്കും. അത് ലെറ്റർ ഹെഡിൽ പ്രിന്റ് ചെയ്ത് നൽകാൻ ക്ലിനിക്കുകൾക്കോ ആശുപത്രികൾക്കോ അധികാരമില്ല. ചിലപ്പോൾ റിസൾട്ട് സംബന്ധിച്ച ഫോൺ കോളാണ് ലഭിക്കുന്നത്.


ഇന്ത്യയിൽ കേരളം മാത്രമാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. യാത്ര ചെയ്യാന്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു.
നടപടി സഊദിയിലെ പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്ന് ജിദ്ദയിലെ സി.പി.ഐ പ്രവാസി സംഘടനയായ ന്യൂ ഏജ് ഇന്ത്യ ഫോറം വ്യക്തമാക്കി.


മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തെയാണ് പ്രവാസികള്‍ നേരിടുന്നത്. ഇതിനിടെയാണ് സർക്കാരിന്റെ കടുത്ത പ്രവാസി ദ്രോഹവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago